District News
കോന്നി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യസ്പർശം പദ്ധതിയിലൂടെ ഇൻകാസ് ഖത്തർ പ്രവാസികളുടെ സഹായത്താൽ ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി.
ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി കരുണ്യസ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. എസ്. സന്തോഷ് കുമാർ, തോമസ് കാലായിൽ, ഐവാൻ വകയാർ, പ്രിയ എസ്.തമ്പി ഷിജു അറപ്പുരയിൽ, അനിൽ വിളയിൽ, സി.കെ.ലാലു, എസ്.അജീഷ് എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന് മാര് ജെയിംസ് പഴയാറ്റിലിന്റെ പത്താമത് ചരമവാര്ഷിക അനുസ്മരണവും ബിഷപ്പിന്റെ സ്മരണയ്ക്കായി രൂപത ആരംഭിച്ച ഹൃദയ പാലിയേറ്റീവ് കെയര് ആന്ഡ് ഹോസ്പിസിന്റെ ഒന്പതാം വാര്ഷിക സമ്മേളനവും ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില് നടന്നു. ബിഷപ് മാര് പോളി കണ്ണൂക്കാടന് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു.
രൂപത വികാരി ജനറാള് മോണ്. ജോസ് മാളിയേക്കല് ചടങ്ങില് ആശംസകള് അര്പ്പിച്ചു. ഫാ. റിന്റോ തെക്കിനേത്ത് വാര്ഷിക റിപ്പോര്ട്ടും സെബി പറനിലം ഹോസ്പിസ് റിപ്പോര്ട്ടും സാജു പുത്തിരിക്കല് ധനകാര്യ റിപ്പോര്ട്ടും അവതരിപ്പിച്ചു. എടത്തിരുത്തി താടിക്കാരന് കുടുംബം പാലിയേറ്റീവ് പ്രവര്ത്തനങ്ങള്ക്കായി സൗജന്യമായി നല്കിയ ഭൂമിയുടെ ഔദ്യോഗിക കൈമാറ്റ കര്മവും നടന്നു. വികാരി ജനറാള് മോണ്. വില്സണ് ഈരത്തറ, ഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ഷാജു ചിറയത്ത്, ഫാ. ജോസഫ് മാളിയേക്കല്, ജോര്ജ് പാലത്തിങ്കല്, സി.എം. പോള്, ടോണി ചെറിയാടന്, വില്സണ് കൂനമാവ്, ഡേവിസ് കണ്ണംമ്പിള്ളി, ആനി ആന്റു, ലിജി സെബാസ്റ്റ്യന് എന്നിവര് പ്രസംഗിച്ചു.
District News
ഹരിപ്പാട്: ആതുരസേവനരംഗത്ത്, പ്രത്യേകിച്ച് പാലിയേറ്റീവ് കെയർ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് സർക്കാർ എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് സുകൃതം ഹരിപ്പാട് സംഘടനയുടെ നേതൃത്വത്തിൽ ഹരിപ്പാട്ട് സംഘടിപ്പിച്ച ആയിരത്തിയൊന്നു പേരുടെ രക്തദാന സേനയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാന്ത്വന പരിചരണരംഗത്ത് സർക്കാരിന് മാത്രമായി എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കില്ലെന്നും ഈ മേഖലയിൽ സന്നദ്ധ പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. സുകൃതം ഹരിപ്പാടിന്റെ നേതൃത്വത്തിൽ നിലവിൽ നടന്നുവരുന്ന കിടപ്പുരോഗി പരിചരണ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.
സുകൃതം ഹരിപ്പാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുമാരപുരം കന്നേലക്കാട്ടിൽ കുടുംബവകയായി പി. ചന്ദ്രസേനൻ സൗജന്യമായി നൽകിയ പത്തു സെന്റ് വസ്തുവിന്റെ പ്രമാണം മന്ത്രി ഏറ്റുവാങ്ങി. ആതുരസേവനരംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി പി. ചന്ദ്രസേനൻ, രജീഷ് ചന്ദ്ര, രാജീവ് വഴിയമ്പലം എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
സുകൃതം ഹരിപ്പാട് ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുകൃതം സെക്രട്ടറി അഡ്വ.എം.ബി. സജി, ട്രഷറർ ശ്രീജാ കുമാരി, എ.കെ. രാജൻ, ജോൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: ദൈവത്തിന് പ്രീതികരമായ ശുശ്രൂഷയാണ് പാലിയേറ്റീവ് പ്രവർത്തനമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി പാരീഷ് ഹാളിൽ കേരള ലേബർ മൂവ്മെന്റ് കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രോഗികളുടെയും അവരുടെ ശുശ്രൂഷകരുടെയും ഏകദിന സംഗമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടറും ഹോളി മാഗി പള്ളി വികാരിയുമായ ഡോ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് രൂപത കൺവീനർ സിബി വാഴയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടറും രൂപതാ ഡയറക്ടറുമായ ഫാ. അരുൺ വലിയതാഴത്ത് ആമുഖപ്രഭാഷണം നടത്തി. കെഎൽഎം സംസ്ഥാന ട്രഷററും രൂപത പ്രസിഡന്റുമായ തോമസ് മാത്യു, പാലിയേറ്റീവ് രൂപത കോ -ഓർഡിനേറ്റർ ആന്റണി പുല്ലൻ, പാലിയേറ്റീവ് രൂപത ആനിമേറ്റർ സിസ്റ്റർ ഗ്ലോറിയ തുടങ്ങിയവർ പ്രസംഗിച്ചു.
District News
അടൂർ: കാലിൽ വൃണവുമായി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വയോധികയ്ക്ക് സംരംക്ഷണമൊരുക്കി മൗണ്ട്സിയോൻ മെഡിക്കൽ കോളജ് പാലിയേറ്റീവ് വിഭാഗം. തുവയൂർ വടക്ക് ചിറക്കരോട്ട് പടി മുണ്ടയത്തിൽ പടിഞ്ഞാറ്റതിൽ ജഗദമ്മ(65)യെയാണ് സംരക്ഷണത്തിനായി മൗണ്ട്സിയോൻ ആശുപത്രിയുടെ പാലിയേറ്റീവ് വിഭാഗം ഏറ്റെടുത്തത്.
വിധവയായ ജഗദമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കടുത്ത പ്രമേഹരോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന ജഗദമ്മയുടെ ഇരു കാലിന്റെ പാദവും വിര ലുകളും പഴുത്ത് വൃണമായി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ബന്ധുക്കൾ നൽകുന്ന ഭക്ഷണവും കഴിച്ച് ഒറ്റക്കിടപ്പിൽ പരസഹായമില്ലാതെ കിടക്കുകയായിരുന്നു ഇവർ.
ജഗദമ്മയുടെ ഈ ദുരവസ്ഥ മുൻ എറത്ത് ഗ്രാമപഞ്ചായത്തംഗം ബാബുചന്ദ്രൻ ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി.സജിയെ അറിയിച്ചു. വീട്ടിലെത്തി ജഗദമ്മയുടെ ദയനീയാവസ്ഥ കണ്ട ബ്ലോക്ക് മെംബർ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് മാനേജിംഗ് ഡയറക്ടർ സാം കലമണ്ണിലുമായി ബന്ധപ്പെട്ടു.
ഇന്നലെ രാവിലെ മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രി പാലീയേറ്റീവ് വിഭാഗം അധികൃതരെത്തി ജഗദമ്മയെ ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി. സജി, പഞ്ചായത്തംഗം റോസമ്മ ഡാനിയേൽ, ഏറത്ത് പിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബദറുന്നീസ, പാലിയേറ്റീവ് നഴ്സ് ദീപ, മുൻ ഗ്രാമപഞ്ചായത്തംഗം ബാബു ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ രാമചന്ദ്രൻ പിള്ള, ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ജഗദമ്മയെ ഏറ്റെടുത്തത്.
District News
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് കുടുംബ സ്നേഹസംഗമം നടത്തി. പഞ്ചായത്തിലെ കിടപ്പുരോഗികൾ, കുടുംബാംഗങ്ങൾ, വോളന്റിയർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷതവഹിച്ചു. ഡോ. അനുപ്രസാദ്, ഡൊമിനിക് കോയിത്തുരുത്തേൽ, പി.സി. ലേഖ, സോണിയ വേലായുധൻ, രാഗേഷ് തീർഥങ്കര എന്നിവർ പ്രസംഗിച്ചു. സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.പാലിയേറ്റീവ് കുടുംബ സ്നേഹസംഗമം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്യുന്നു.
District News
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട്, കൊന്നക്കാട് ആരോഗ്യകേന്ദ്രങ്ങളുടെയും ബളാൽ പാലിയേറ്റീവ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബസംഗമം നടത്തി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ ഖാദർ, അലക്സ് നെടിയകാല, മോൻസി ജോയ്, അംഗങ്ങളായ ജെസി ചാക്കോ, ജോസഫ് വർക്കി, എം.അജിത, സന്ധ്യ ശിവൻ, പദ്മാവതി, കെ.ആർ. വിനു, പൊതുപ്രവർത്തകൻ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, പി. ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ വി. അനിൽ കുമാർ, സാജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഫോക്ലോർ അവാർഡ് ജേതാവ് സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.
District News
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കീരുകുഴി സെന്റ് മേരീസ് ഓള്ഡേജ് ഹോമില് നടത്തിയ പാലിയേറ്റീവ് സ്നേഹ സംഗമം പ്രസിഡന്റ് എസ്.രാജേന്ദ്രപ്സദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുഖേന ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് പാലിയേറ്റീവ് സംഗമം നടത്തുന്നത്.
പഞ്ചായത്തില് 168 കിടപ്പു രോഗികള്ക്ക് പരിചരണം നല്കുന്നു. രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്ഷം കുറയ്ക്കാനാണ് സംഗമം നടത്തുന്നത്. പദ്ധതിക്കായി 18 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് റാഹേല്, സ്ഥിരം സമിതി അധ്യക്ഷന് വി.പി വിദ്യാധരപ്പണിക്കർ, അംഗം അംബിക ദേവരാജൻ, മെഡിക്കല് ഓഫീസര്മാരായ ഡോ. ഐഷ എസ്.ഗോവിന്ദ്, ഡോ. മാന്സി അലക്സ്, ഡോ. സുമി സുരേന്ദ്രൻ, ഹെല്ത്ത് ഇന്സ്പെക്ടര് രഞ്ചു, പിഎച്ച്എന് ലീജ, ജെഎച്ച്ഐമാരായ വിനോദ്, അജയകുമാര് തുടങ്ങിയവർ പ്രസംഗിച്ചു.